പഞ്ചായത്ത്

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഐക്കരനാട് നോര്‍ത്ത്, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗം എന്നിവ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഐക്കരനാട് ഗ്രാമപഞ്ചായത്ത്. 25.65 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുന്നത്തുനാട് പഞ്ചായത്തും, തെക്കുഭാഗത്ത് പൂത്തൃക്ക, രാമമംഗലം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വടവുകോട് പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഴുവന്നൂര്‍, വാളകം, രാമമംഗലം പഞ്ചായത്തുകളുമാണ്. ഭാരതത്തിലെ ഓരോഗ്രാമവും സ്വയം പര്യാപ്തമാകണമെന്ന ലക്ഷ്യത്തോടെ “ഗ്രാമസ്വരാജിനെ” പറ്റി സ്വതന്ത്രഭാരതത്തിലെ ജനകീയ നേതാക്കള്‍ ചിന്തിച്ചതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഗ്രാമപഞ്ചായത്തിന്റെ ആദിരൂപമായ വില്ലേജ് യൂണിയന്‍ ഉത്ഭവിച്ചത്. ഭരണസൌകര്യത്തിനുവേണ്ടി ഐക്കരനാടു പകുതിയെ...

ശ്രീമതി. പ്രസന്ന പ്രദീപ്

പ്രസിഡൻ്റ്

ശ്രീമതി. ഡീനാ തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. എബി മാത്യു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. അനിത സി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. കുര്യാക്കോസ് ടി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. പി എ മുഹമ്മദ് ഹാഷിം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്കിന് കീഴിലുള്ള ഐക്കരനാട് ഗ്രാമപഞ്ചായത്ത്, മികച്ച ജനസംഖ്യാ ആസൂത്രണവും വികസന മാതൃകകളും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. 16 വാർഡുകളിലായി ഇരുപതിനായിരത്തിലധികം ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം സാക്ഷരതയിലും ഡിജിറ്റൽ പുരോഗതിയിലും മുൻപന്തിയിലാണ്.
​സവിശേഷതകൾ ഒറ്റനോട്ടത്തിൽ:
​വിസ്തീർണ്ണം: 25.65 ച.കി.മീ | വാർഡുകൾ: 16
​ജനസംഖ്യ: 21,107 (സ്ത്രീ-പുരുഷ അനുപാതം: 1014 : 1000)
​നേട്ടങ്ങൾ: 100% സമ്പൂർണ്ണ സാക്ഷരത & 100% ഡിജിറ്റൽ സാക്ഷരത
​സുസ്ഥിര വികസനത്തിലൂടെയും ജനകീയ ആസൂത്രണത്തിലൂടെയും പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ ഐക്കരനാട് ഗ്രാമപഞ്ചായത്ത് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഐക്കരനാട് ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

ഐക്കരനാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം വാമൊഴി പാരമ്പര്യങ്ങളാൽ സമ്പന്നമാണ്. കുന്നത്തുനാട് “അയ്യ”യും “ഏഴ”യും കള്ളച്ചൂതിലൂടെ പങ്കിട്ടെടുത്തതിൽ നിന്നാണ് “അയ്യായ്ക്കരനാട്” എന്ന പേരും പിന്നീട് “ഐക്കരനാട്” എന്ന രൂപവും ഉണ്ടായതെന്ന് വിശ്വസിക്കുന്നു. പെരിങ്ങോൾ പ്രദേശത്തെ അയ്ക്കനാചിറ ഈ പഴയ പേരുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കരുതപ്പെടുന്നു. കൊച്ചി രാജവംശവുമായി ബന്ധപ്പെട്ട പറയെടുപ്പ് ചടങ്ങുകളും വടയമ്പാടി കൊട്ടാരവും പ്രദേശത്തിന്റെ ചരിത്രത്തിൽ പ്രധാനമാണ്. “പരിയാരം”, “എളൂർ”, “ഏളംകുളം” എന്നീ സ്ഥലനാമങ്ങൾ പഴയ ആചാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ നാടാണ്. കടമറ്റം പള്ളി, പഴന്തോട്ടം പള്ളി, തോന്നിക്ക മഹാദേവർ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ പ്രശസ്തമാണ്. മാർഗംകളി, ചവിട്ടുനാടകം, കോൽകളി തുടങ്ങിയ കലാരൂപങ്ങൾ ഒരിക്കൽ ഇവിടെ സജീവമായിരുന്നു. ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടനങ്ങൾ ഇന്നും ജനങ്ങൾ തുടരുന്നു. കടമറ്റം,...

കൂടുതൽ വായിക്കുക